26 September 2011

സിം കാര്‍ഡ്

7



കൂട്ടുകാര്‍ക്കെല്ലാം മൂന്നും നാലും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുള്ളതുപോലെ അവനും വാങ്ങി ഒരു സിം കൂടി..
തികച്ചും സൌജന്യമായി..!
പുതിയ നംബറില്‍ നിന്ന് 'അനോണിമസ്' കോളുകള്‍ വിളിച്ച് അവന്‍ നിര്‍വൃതി കൊണ്ടു ..! 
പലപ്പോഴും തെറിയഭിഷേകത്താല്‍
ഇളിഭ്യനായെങ്കിലും അത് പുറത്ത് കാണിച്ചില്ല..!
ഇടക്കൊക്കെ പൈങ്കിളിനാദം കേട്ട് കോരിത്തരിച്ചു..!
അങ്ങനെ അവന്‍ 'ലൈനില്‍ ലൈവായി' തുടര്‍ന്നു...

നിനച്ചിരിക്കാതെ ഒരു ദിവസം പൊലീസ് വന്ന് പിടിച്ചുകൊണ്ട് പോകുംബോള്‍ അവന്‍ വിളിച്ച നംബറുകളിലേക്കുള്ള കാളുകളെല്ലാം ഡിസ്കണക്റ്റ് ചെയ്യപ്പെട്ടിരുന്നു..!!

16 September 2011

പ്രാവുകള്‍

15


കുഞ്ഞ് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നപ്പോ അയാ തന്‍റെ പരുപരുത്ത കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചു..! കുഞ്ഞ് കാലിട്ടടിക്കാ തുടങ്ങി തൊട്ടടുത്ത് കിടക്കുകയായിരുന്ന അവ ചാടിയെഴുന്നേറ്റു,  അയാളുടനെ കൈ വലിച്ചു. വിരലുക വക്രമായിത്തന്നെയിരുന്നു പരിഭ്രമത്തോടെ അവ കുഞ്ഞിനെയെടുത്ത് മാറോടണച്ചു...  ക്രുദ്ധയായ അവളുടെ ദൃഷ്ടിയില്‍നിന്ന് അയാ മുഖം തിരിച്ചു... കുഞ്ഞിന്‍റെ കരച്ചി ഉച്ചത്തിലായി മാതൃത്വം വിങ്ങി,..  മാറിടം ഒരിക്ക കൂടി സ്നേഹാമൃതം ചുരന്നു, കുഞ്ഞിന്‍റെ നിര്‍മലമായ അധരങ്ങ വിടര്‍ന്നു.. കളങ്കമേശാത്ത നയനങ്ങ അമ്മയുടെ മുഖത്തെ ഭാവസാന്ദ്രതയും വികാരനൈര്‍മല്യവും ഒപ്പിയെടുത്തു...!

കട്ടിലിന്‍റെയറ്റത്ത് തന്‍റെ കൈകളിലേക്ക് ഖിന്നനായി നോക്കിയിരിക്കുകയാണയാ..! നാല് മാസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മുഖത്തായിരുന്നു അല്പം മുമ്പ് വരെ ആകൈക ! കുഞ്ഞിന്` ആയുസ് ഇനിയും ബാക്കിയുണ്ടായിരുന്നിരിക്കണം...

'ഇത് തനി ഭ്രാന്ത് തന്ന്യാ...!?'

അവളുടെ വാക്കുകളി അടക്കാനാവാത്ത കോപവും സങ്കടവുമുണ്ടായിരുന്നു.

'എന്താണിങ്ങനെ.. വീണ്ടും..?!  നമുക്ക് ഒരു പെണ്‍കുട്ടിയല്ലേയുള്ളൂ..  അതും ആദ്യത്തേത് രണ്ടും ആണ്‍കുട്ടികളും.. എപ്പോഴും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തീര്‌ന്നില്ലേ,   ദൈവമേ ഇത്തവണ ഒരു പെണ്‍കുഞ്ഞിനെ തരണേന്ന്..  ജനിക്കുന്നതിന്` മുന്‍പ് നാമവള്‍ക്ക് പേരിട്ടില്ലേ..!  എന്നിട്ടിപ്പോ..?!

അവളുടെ ഗദ്ഗദവും തേങ്ങലും ശക്തിയായി, മിഴികള്‍ നിറഞ്ഞു തുളുംബി... 

പെണ്‍കുട്ടി പിറന്നത് മുതല്‍ അയാളുടെ പ്രകൃതം തീര്‍ത്തും വ്യത്യസ്തവും അത്ഭുതകരവുമായി മാറിയിരുന്നു. പലപ്പോഴും കുഞ്ഞിനെയെടുത്ത് ലാളിക്കുകയും ഓമനിക്കുകയും ചെയ്യും, ഓരോ കിന്നാരം പറയുന്നത് കേള്‍ക്കുംബോള്‍ അവളുടെ മനം സന്തോഷഭരിതമാകും,..  താന്‍ ഭാഗ്യവതിയാണെന്ന് അന്തരംഗം മന്ത്രിക്കും..!

ചിലപ്പോള്‍ കുഞ്ഞിനെ ക്കാണുംബോള്‍ അയാളുടെ സ്വഭാവവും പ്രകൃതവും മാറും..! പല്ലുകള്‍ കടിച്ചുപിടിച്ച് വല്ലാത്ത മാനസികപിരിമുറുക്കം അനുഭവിക്കുന്ന പോലെ.. ചെറുതായൊന്ന് കരയുംബോഴേക്ക് അയാള്‍ കുഞ്ഞിനെ അടിക്കും.. കരച്ചില്‍ ഉച്ചത്തിലാവുംബോലള്‍ വായ പൊത്തിപ്പൊടിക്കും..!!

ഈ നാല്` മാസങ്ങള്‍ക്കിടയില്‍ അയാളുടെ പ്രകൃതത്തിന്`‍ പലതവണ ഇങ്ങനെ മാറ്റം സംഭവിച്ചു.! അവള്‍ നിസ്സഹായതയോടെയും വര്‍ധിച്ച സങ്കടത്തോടെയും അയാളെ നോക്കി, അയാളാകട്ടെ തന്‍റെ കയ്യില്‍നിന്ന് കണ്ണെടുക്കാതെ ഒരേയിരിപ്പാണ്..!  അധികനേരം അവള്‍ക്കത് കണ്ടിരിക്കാനായില്ല, കുഞ്ഞിനെ വിരിപ്പില്‍ കിടത്തി, അവള്‍ മുഖം പൊത്തിക്കരഞ്ഞു..

ഒരു കരസ്പര്‍ശം അവളുടെ തല ഉയര്‍ത്തി .. സജലങ്ങളായ
മിഴികളില്‍ ക്ഷമാപണവുമായി അയാള്‍...  അവള്‍ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാളെ സാകൂതം നോക്കി.. അവളുടെ വാടിയ മുഖം മെല്ലെ ഉയര്‍ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു.

'എന്നോട് ക്ഷമിക്ക് ഞാനെന്താണ്` ചെയ്തതെന്ന് സത്യമായിടുമെനിക്കറിയില്ല'

'നിങ്ങളിത് അറിയാതെ ചെയ്യുന്നതല്ല, പെണ്‍കുഞ്ഞ് ജനിച്ചത് നിങ്ങള്‍ നാശമായി കാണുന്നു, ആണ്‍കുഞ്ഞിന്റെ ജനനത്തില്‍ സന്തോഷിക്കുന്നു.. നിങ്ങള്‍ കൊലപാതകിയാണ്` ! കൊല്ലാന്‍ വിചാരിക്കുന്നവരും കൊലപാതകികള്‍ തന്നെ..!

കോപത്താല്‍ അവള്‍ അട്ടഹസിക്കുകയായിരുന്നു !  അയാളതിന്` മറുപടിയൊന്നും പറയാതെ ശാന്തനായി ഇരുന്നു, നയനങ്ങ നിറഞ്ഞിരുന്നു.. അധരങ്ങ വിതുമ്പുന്നുണ്ടായിരുന്നു.. അത് കണ്ടപ്പോ അയാളുടെയടുത്ത് ചെന്നിരുന്ന് ചുമലി കൈ വെച്ചുകൊണ്ടവ പറഞ്ഞു.

'നിങ്ങള്‍ക്കെന്ത് പറ്റി.. ?
അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി ! പിന്നെ തലയണയെടുത്ത് ചാരി വെച്ചു കൊടുത്തു, ശേഷം അയാളുടെ സമീപമിരുന്നു.
ഏറെ നേരത്തെ മൌനത്തിന്` ശേഷം ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് അയാ പറഞ്ഞു...

'നമുക്കീ കുഞ്ഞിനെ വേണ്ട...!'

അവ ഞെട്ടിത്തെറിച്ചു. ആ വാക്കുക അവള്‍ക്കെന്നല്ല ഒരമ്മയ്ക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു..!

'എന്താ പറഞ്ഞത് എന്‍റെ കുഞ്ഞിനെ വേണ്ടെന്നോ!'

ഒരു ഭ്രാന്തിയെപോലെ അവ അലറി..

'അതെ ഇത് നിന്‍റെ കുഞ്ഞാണ്, എന്‍റേതല്ല...!!?'

എടുത്തടിച്ചതു പോലെയുള്ളതും ഇരുതലമൂര്‍ച്ചയുള്ളതുമായ അയാളുടെ വാക്കുകള്‍ ഇടിത്തീ പോലെ അവളുടെ മേ പതിച്ചു ! ഒന്നു പൊട്ടിക്കരയാ പോലുമാവാതെ അവ ബോധരഹിതയായി കട്ടിലി വീണു...

എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല, ജാലകത്തിലൂടെ വീശിയെത്തിയ തണുത്ത കാറ്റിന്‍റെ തലോടലേറ്റാണവള്‍ കണ്ണു തുറന്നത്.. പുറത്ത് മഴ തിമര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു.. ഒരുള്‍വിളിയാലെന്ന പോലെ അവള്‍ സമീപം തപ്പി നോക്കി.. അവള്‍ കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റു..! കുഞ്ഞ് അവിടെയില്ലായിരുന്നു !

മോളേ.. മോളേ.. എന്നലറി വിളിച്ചുകൊണ്ടവള്‍ വീടിനുള്ളില്‍ മുക്കുമൂലകളില്‍ പരതി, പരിഭ്രാന്തയായി പരക്കം പാഞ്ഞു..! പുറത്തിറങ്ങി വീടിനു ചുറ്റും ഓടി !

ഇറയത്തുള്ള പ്രാവിന്‍കൂടിനടുത്തെത്തിയപ്പോള്‍ ഒരു ചിറകടി ശബ്ദം കേട്ട് അവള്‍ അങ്ങോട്ട് നോക്കി, ഒരു പ്രാവിന്‍കുഞ്ഞ് താഴെ കിടന്ന് പിടയുന്നു..! കഴുത്തിലെ മുറിവില്‍നിന്ന് രക്തമൊലിക്കുന്നു..  ആ പിടച്ചില്‍ അവളുടെയുള്ളിലേക്ക് പടര്‍ന്നു..  !
പെട്ടെന്ന് വീട്ടിനുള്ളില്‍ നിന്ന് ഒരു കരച്ചില്‍ കേട്ട പോലെ..! അവള്‍ അകത്തേക്ക് ഓടിച്ചെന്നു, കുഞ്ഞ് അയാളുടെ കയ്യില്‍ കിടന്ന് പിടായുന്ന പോലെ അവള്‍ക്ക് തോന്നി,,

അവള്‍ വാ പിളര്‍ന്ന് അയാളെ തുറിച്ചു നോക്കി,, പെട്ടെന്ന് കുഞ്ഞിനെ അയാളില്‍ നിന്ന് പിടിച്ചുവാങ്ങി മാറോടണച്ചു,, തെരുതെരെ ഉമ്മ വെച്ചു,, അടുത്ത നിമിഷം അയാള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്` മുന്‍പ് കുഞ്ഞിനെ മാറോടണച്ചു പിടിച്ച് ഭയവിഹ്വലയായി ഇടം വലം നോക്കാതെ വീടിന്` പുറത്തേക്കോടി.. ഇരുള്‍ പരന്നു തുടങ്ങിയ വഴിയിലേക്ക്.. തിമര്‍ത്തു പെയ്യുന്ന മഴയിലേക്ക്...!!






 10 - 01 - 1999 ലെ
'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍
പ്രസിദ്ധീകരിച്ചത്
(ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്)

4 September 2011

പ്രയാണം

11



അവന്‍ ഇടിമുഴക്കമായി,
അവള്‍ മിന്നല്‍പിണരും..
അവര്‍ ദിഗന്തങ്ങളെ     പ്രകംബനം കൊള്ളിച്ചു...

അവന്‍ കൊടുങ്കാറ്റായി
അവള്‍ പേമാരിയും..
അവര്‍ വനാന്തരങ്ങളില്‍     കോരിച്ചൊരിഞ്ഞു...

അവന്‍ പ്രവാഹമായി,
അവള്‍ പുഴയും ..
അവര്‍ താഴ്വരകളെ തഴുകിയൊഴുകി...

അവന്‍ അലറും തിരമാലയായി,
അവള്‍ അനന്തസാഗരവും...
അവര്‍ തീരങ്ങളെ പുളകമണിയിച്ചു...



അവന്‍ കപ്പിത്താനായി,
അവള്‍ യാനപാത്രവും ..
അവര്‍ സപ്തസാഗരങ്ങള്‍ കടന്നു..

അവന്‍ പഥികനായി,
അവള്‍ പാഥേയവും..
അവര്‍ സൈകതങ്ങള്‍ താണ്ടി..


അവന്‍ ചിറകുകളായി
അവള്‍ വിഹംഗവും...
അവര്‍ ചക്രവാളങ്ങളിലേക്ക് പറന്നകന്നു...


അവന്‍ ദേഹമായി,
അവള്‍ ദേഹിയും...
അവര്‍ അതിരുകളില്ലാത്ത ലോകത്തേക്ക്
                                            യാത്രയായി...!