24 February 2013

അവള്‍ ...

8


 

വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ 
ചിത്രശലഭം പോലെ പാറി നടന്നവള്‍ 
കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍
പ്രകാശം വിതറിയവള്‍ ...
അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമിടയില്‍ 
പ്രതിഭയായി തിളങ്ങിയവള്‍ ...
പെണ്ണു കാണാന്‍ വന്നവരുടെ കണ്ണുകളില്‍ 

നക്ഷത്രത്തിളക്കം പകര്‍ന്നവള്‍ ...
കതിര്‍മണ്ഢപത്തില്‍ 

പൊന്നില്‍ കുളിച്ചു നിന്നവള്‍ ...
മണിയറയില്‍ മദനലഹരിയില്‍  

           
ആനന്ദനൃത്തമാടിയവള്‍ ...
അടുക്കളയില്‍ അഗ്നിയായി                        
കത്തിജ്വലിച്ചവള്‍ ..!!?

8 comments:

  1. സ്ത്രീ ഓരോ പ്രായത്തിലും കാഴ്ചവസ്തുവായി ജ്വലിച്ചു തീരേണ്ടവളോ..?

    ReplyDelete
  2. എല്ലാവരും അവളുടെ തുണിയുരിഞ്ഞുരിഞ്ഞ് ഇന്നിപ്പോള്‍ അവളുമാര്‍ക്കും തുണിയുരിഞ്ഞ് പ്രദര്‍ശിപ്പിക്കാനാണിഷ്ടം ..!?

    ReplyDelete
  3. അവളെപ്പോളൊരുവൾ തന്നെയാണവളെ കൂട്ടിക്കൊടുത്തതും. :(

    ReplyDelete
  4. സമൂഹത്തിന്റെ
    ഗതികേടു കൊണ്ട്
    സ്ത്രീത്വം
    ഹോമിക്കപ്പെടാതിരിക്കട്ടെ!

    ReplyDelete
  5. എല്ലാ തിളക്കങ്ങള്‍ക്കും ഒടുക്കം കത്തിയോടുങ്ങാന്‍ വിധിക്കപ്പെട്ടവള്‍ ! നല്ല കവിത ,ആശംസകള്‍ .

    ReplyDelete
  6. ശശിധരന്‍,
    വിളക്കുമാടം,
    Jefu Jailaf,
    MT Manaf,
    മിനി പി സി..
    വന്നതിനും പറഞ്ഞതിനും എല്ലാവര്‍ക്കും നിറഞ്ഞ നന്ദി..
    ഇനിയും വരുമെന്ന പ്രതീക്ഷയോടെ...!

    ReplyDelete
  7. തന്നെക്കാള്‍ താഴ്ന്നവനുമേലുള്ള ആധിപത്യം തന്നെ മുഖ്യകാരണം.

    ReplyDelete
  8. പ്രിയപ്പെട്ട മജീദിക്ക,

    നേരിന്റെ നോവുകൾ നന്നായി എഴുതി !

    അഭിനന്ദനങ്ങൾ !

    സസ്നേഹം,

    അനു

    ReplyDelete