3 September 2017

അസ്പൃശ്യൻ

6




സിൽ യാത്ര ചെയ്യവെ,തൊട്ടടുത്ത സീറ്റിൽ മുട്ടിയുരുമ്മി ഇരിക്കുന്നത് ഒരു താഴ്ന്ന ജാതിക്കാരനാണെന്നറിഞ്ഞപ്പോൾ വല്ലാത്ത അലോസരം തോന്നി ഞാൻ മാറിയിരുന്നു...!

മറ്റൊരിക്കൽ തിരക്കുള്ള സമയത്ത് സീറ്റ് കിട്ടാതെ കമ്പിയിൽ പിടിച്ച് നിൽക്കുമ്പോൾ അടുത്തായി നിന്നിരുന്ന യുവതിയുടെ ദേഹത്ത് മുട്ടിയുരുമ്മിയപ്പോൾ മാറിനിന്നില്ലെന്ന് മാത്രമല്ല അവളുടെ ജാതിയും മതവും യാതൊരലോസരവും സൃഷ്ടിച്ചില്ല...,!!



വിവാഹാലോചനവേളയിൽ, സുന്ദരി
യും വിദ്യാസമ്പന്നയും ശാലീനയുമായൊരു പെൺകുട്ടിയുടെ കാര്യം എല്ലാം കൊണ്ടും യോജിച്ചതായിരുന്നിട്ടും സ്വജാതിയിൽ പെട്ടവളല്ലാത്തതിനാൽ ഞാൻ വേണ്ടെന്ന് വെച്ചു...!
വീട്ടുജോലിക്ക് വരുന്ന ദലിത സ്ത്രീയുടെ കൗമാരപ്രായക്കാരിയായ മകളെ അവസരം ഒത്തുവന്നപ്പോൾ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ജാതിയൊന്നും തടസ്സമായില്ല ;  അവളുടെ നിസ്സഹായവസ്ഥ പരമാവധി   മുതലെടുക്കുകയും  ചെയ്തു...!!




ഫീസിൽ  താഴ്ന്ന ജാതിക്കാരൻ മേലുദ്യോഗസ്ഥനായി എത്തിയപ്പോൾ അയാളോടുള്ള വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാൻ, കീഴ്ജീവനക്കാരാണെന്നത് ഞങ്ങൾക്ക് വിഘാതമായില്ല.. അയാൾ പെൻഷൻ പറ്റി പിരിഞ്ഞു പോയപ്പോൾ ഞങ്ങൾ ഓഫീസ്   ’ഗോമൂത്രം’ തളിച്ച് ശുദ്ധമാക്കി..!

തെരഞ്ഞെട്ടുപ്പിൽ സംവരണ മണ്ഡലമായതിനാൽ സ്ഥാനാർത്ഥിയായി പാർട്ടി നിർത്തിയത് പഴയ മേലുദ്യോഗസ്ഥനെയായതിൽ നീരസം തോന്നിയെങ്കിലും അയാളോടൊപ്പമിരിക്കാനും വേദി പങ്കിടാനും പര്യടനം നടത്താനും വോട്ടു ചോദിക്കാനും ഞങ്ങൾ കൂടെ നടന്നു ; പാർട്ടിയെ ജയിപ്പിക്കേണ്ടത് അനുസരണയുള്ള അണികളുടെ കടമയല്ലേ..!!?





6 comments:

  1. സ്ഥാനവും ധനവും കാമവും മോഹവുമൊക്കെ എല്ലാക്കാലത്തും മതത്തിനും ജാതിക്കും ഒക്കെ മേലെയുള്ള മനസിന്റെ ദാഹങ്ങള്‍ തന്നെയെന്നു ചിന്തിപ്പിക്കുന്ന കഥകള്‍

    ReplyDelete
    Replies
    1. മുഹമ്മദ്

      വായിച്ചതിനും പറഞ്ഞതിനും വളരെയധികം നന്ദി..

      Delete
  2. അതെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി എന്തും എങ്ങനെയുമാവാമെന്നല്ലേ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്..

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നിസ്സീമമായ നന്ദി...

      Delete
  3. മനുഷ്യത്വം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍
    സര്‍ഗാത്മകതയുള്ളൊരു കലാകാരന്
    അതിനെ പ്രതിരോധിക്കാതെ തരമില്ല..
    പുതിയ എഴുത്തുകളും പുതിയ ഭാവനയും
    പക്ഷാപാതമില്ലാത്തൊരു കലാകാരന്റെ മുഖമുദ്രയാണ്..
    പുതിയ സൃഷ്ടികള്‍ അങ്ങില്‍ നിന്ന് ഉയിരെടുക്കട്ടെ..
    എല്ലാവിധ ഭാവുകങ്ങളും...

    ReplyDelete
    Replies
    1. അകം നിറഞ്ഞ നന്ദി,
      വായനക്കും അഭിപ്രായത്തിനും..

      Delete